ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭ പരിഗണിച്ചില്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വിശദമാക്കി.